പ്രകൃതിദുരന്തത്തിൽ തകർന്ന വീട് പുതുക്കിപ്പണിയാൻ കലക്ടറുടെ ഇടപെടൽ

തേഞ്ഞിപ്പലം: ബധിരനും മൂകനും രോഗിയുമായ പെരുവള്ളൂർ കുമണ്ണവലിയപറമ്പിലെ എൻ.സി. അബ്ദുറഹ്മാന് കലക്റ്ററുടെ കൈത്താങ്‌. പ്രകൃതി ക്ഷോഭത്തിൽ നശിച്ച അബ്ദുറഹ്മാ​െൻറ വീട് പുനർനിർമിക്കാനാണ് കലക്ടർ ഇടപെട്ട് നടപടിയായത്. ദിവസങ്ങൾക്ക് മുമ്പ് പെരുവള്ളൂരിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിലാണ് മരം വീണ് അബ്ദുറഹ്മാ​െൻറ വീട് തകർന്നത്. നിർധന കുടുംബമായ അബ്ദുറഹ്മാ​െൻറ വീട്ടിൽ വിധവകളായ രണ്ട് സഹോദരിമാരുമുണ്ട്. ഒരു സഹോദരി അന്ധയാണ്. കുടുംബത്തി​െൻറ ദുരിതകഥ നേരിട്ടറിഞ്ഞ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാമി​െൻറ നേതൃത്വത്തിൽ വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ റഹീം പാറായി, അബ്ബാസ് എരണിക്കൽ എന്നിവർ ചേർന്ന് അബ്ദുറഹ്മാനെയും രണ്ട് സഹോദരിമാരെയും മലപ്പുറത്ത് കലക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു. പരമാവധി ആനുകൂല്യം ഈ കുടുംബത്തിന് നൽകാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. സുരക്ഷിതമായ വീട് പണിയാൻ ഏതെങ്കിലും ഒരു ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി മുൻഗണന നൽകാനുള്ള ഉത്തരവിടാമെന്ന് കലക്ടർ അറിയിച്ചതായും കലാം പറഞ്ഞു. കൂമണ്ണ വലിയപറമ്പിൽ ഒട്ടേറെ വീടുകളും കൃഷികളും നശിച്ചിരുന്നു. ഇവർക്കും ആവശ്യമായ ധനസഹായം ലഭ്യമാക്കാൻ കലക്ടറോട് സംഘം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.