സമഗ്ര വിദ്യാഭ്യാസ പദ്ധതി: കോട്ടക്കലിൽ സിവിൽ സർവിസ് പരിശീലനം നടത്തും

കോട്ടക്കൽ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സഹായത്തോടെ വിവിധ പദ്ധതികൾക്ക് രൂപം നൽകി. പദ്ധതിയുടെ ഭാഗമായി സിവിൽ സർവിസ് പരീക്ഷ പരിശീലനവും വിദ്യാർഥികൾക്കായി ആദ്യഘട്ടത്തിൽ ഒാറിേൻറഷൻ പ്രോഗ്രാമും സംഘടിപ്പിക്കും. എം.എൽ.എ യുടെ അധ്യക്ഷതയിൽ കോട്ടക്കൽ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, പഞ്ചായത്ത് പ്രസിഡൻറുമാരായ എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, കെ. മൊയ്തീൻ, വസീമ വേളേരി, കെ.ടി. ഉമ്മുകുൽസു, സാജിദ് മങ്ങാട്ടിൽ, മുസ്തഫ വള്ളുകുന്നൻ, സി. മുഹമ്മദ് മുസ്തഫ, എൻ. ഉമ്മുകുത്സു, ലത മാരായത്ത്, കുറ്റിപ്പുറം എ.ഇ.ഒ പി.കെ. ഇസ്മയിൽ, ബി.പി.ഒ ഗോപാലകൃഷ്ണൻ, എം. അഹമ്മദ്, പി. രമേഷ് കുമാർ, എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ ഗവ./എയ്ഡഡ് യു.പി , ഹൈസ്കൂൾ പ്രധാനാധ്യാപകർ, ഹയർ സെക്കൻഡറി കോളജ് പ്രിൻസിപ്പൽമാർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.