മാതൃഭാഷ പ്രഭാഷണം

തേഞ്ഞിപ്പലം: കൊളക്കാട്ടുചാലി എ.എൽ.പി സ്കൂളിൽ നമ്പീശൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മാതൃഭാഷ പ്രഭാഷണവും അനുസ്മരണവും നടന്നു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം മുൻ അധ്യക്ഷൻ പ്രഫ. ചാത്തനാത്ത് അച്യുതനുണ്ണി മുഖ്യപ്രഭാഷണവും ഡോ. സുനിൽ പി. ഇളയിടം മാതൃഭാഷ പ്രഭാഷണവും നടത്തി. നമ്പീശൻ മാസ്റ്റർ സ്മാരക സമിതി സ്കൂളിന് നൽകുന്ന 10,000 രൂപയുടെ ലൈബ്രറി പുസ്തകങ്ങൾ മലയാള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ പി.ടി.എ പ്രസിഡൻറിന് കൈമാറി. അരിയല്ലൂർ സുബ്രഹ്മണ്യൻ വരച്ച നമ്പീശൻ മാസ്റ്ററുടെ ഛായാചിത്രം സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ വി. മാധവൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. ഈ വർഷത്തെ വായനമത്സരത്തിൽ വിജയികളായ കുട്ടികൾക്കും അമ്മമാർക്കുമുള്ള പുരസ്കാരങ്ങൾ തിരൂർ ഡയറ്റിലെ അധ്യാപകൻ ഹസൻ കരിപ്പുറത്ത് വിതരണം ചെയ്തു. കുട്ടികളുടെ രചനകളും സ്കൂൾ വാർഷിക റിപ്പോർട്ടും ഉൾപ്പെടുത്തിയ പത്രം 'സ്മൃതി -17' പരപ്പനങ്ങാടി ബി.പി.ഒ കെ. വിജയകുമാർ പ്രകാശനം ചെയ്തു. ഈ വർഷത്തെ അബൂദബി ശക്തി തായാട്ട് അവാർഡ് നേടിയ ഡോ. കെ.എം. അനിലിനെ യോഗത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ടി. മോഹൻ ദാസൻ, പ്രധാനാധ്യാപകൻ കെ. ശശിധരൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിനുശേഷം കാലടി സംസ്കൃത സർവകലാശാലയിലെ നൃത്താധ്യാപിക ടി. അണിമയുടെ മോഹിനിയാട്ടവും മണിയൂർ അകം നാടകവേദി അവതരിപ്പിച്ച ഡോ. പ്രദീപൻ പാമ്പിരികുന്നി​െൻറ 'തുന്നൽക്കാരൻ' നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.