സിവില്‍ സര്‍വിസ് പരിശീലനം: പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാർഥികള്‍ക്ക് പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സിവിൽ സർവിസ് പരിശീലനത്തി​െൻറ പ്രാഥമിക പ്രവൃത്തികൾ തുടങ്ങി. ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ക്കാണ് പരിശീലനം. സീറ്റ അക്കാദമിക് എക്‌സലന്‍സിയുമായി സഹകരിച്ചാണ് പദ്ധതി. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.എ. റസാഖ്, തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീന്‍, എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. സുബൈര്‍ തങ്ങള്‍, നാസര്‍ എടരിക്കോട്, എ.കെ. മുസ്തഫ, ടി.കെ. നാസര്‍, യു.കെ. മുസ്തഫ മാസ് റ്റര്‍, ഒ. ഷൗക്കത്തലി മാസ്റ്റര്‍, ഇ.പി. മുജീബ് മാസ്റ്റര്‍, വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡൻറ്, ജനപ്രതിനിധികള്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.