മൂന്നിയൂർ വില്ലേജ് വിഭജിക്കണം

തിരൂരങ്ങാടി: മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അംഗീകരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും സുതാര്യമാക്കാനും പൊതുജനപങ്കാളിത്തത്തോടെ വില്ലേജ് ജനകീയ സമിതി രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മൊയ്തീൻകോയ വെളിമുക്ക് അധ്യക്ഷത വഹിച്ചു. സൈത് ചുഴലി, സി. മുഹമ്മദ്, മുജീബ് കളിയാട്ടമുക്ക്, അയ്യൂബ് മൂന്നിയൂർ, എം. ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.