വിദ്യാലയങ്ങളിലെ പാചകപ്പുര നവീകരിക്കും ^എം.എൽ.എ

വിദ്യാലയങ്ങളിലെ പാചകപ്പുര നവീകരിക്കും -എം.എൽ.എ പട്ടാമ്പി: ഉപജില്ലയിലെ വിദ്യാലയങ്ങളിലെ പാചകപ്പുര നവീകരിക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. പട്ടാമ്പിയിൽ പാചകത്തൊഴിലാളികൾക്കുള്ള യൂനിഫോ൦ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ വിദ്യാലയങ്ങളിലും പാചകപ്പുരകളുടെ തറ ടൈൽ പതിക്കാനുള്ള തുക എം.എൽ.എ ഫണ്ടിൽനിന്ന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് യൂനിഫോ൦ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ അധ്യക്ഷത വഹിച്ചു. ജില്ല നൂൺമീൽ ഓഫിസർ പി.എൻ. സുധാകരൻ, നൂൺമീൽ നോഡൽ ഓഫിസർ പി. ദിനേശ്, ബി.പി.ഒ എം. മണികണ്ഠൻ, അധ്യാപക സംഘടന പ്രതിനിധികളായ എ.കെ. മുഹമ്മദ് കുട്ടി, എ.പി. മുരളി, എച്ച്.എം ഫോറം പ്രതിനിധി കെ. മൊയ്തീൻ, മുതുതല എ.യു.പി സ്‌കൂൾ മാനേജർ സതീശൻ, ഇറാം എജൂക്കേഷൻ ട്രസ്റ്റ് സി.ഇ.ഒ മനോഹർ വർഗീസ് എന്നിവർ സംസാരിച്ചു. എ.ഇ.ഒ ഡി. ഷാജിമോൻ സ്വാഗതവും ഉപജില്ല നൂൺമീൽ ഓഫിസർ ടി.പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. 87 വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികൾക്ക് യൂനിഫോമും ഷൂസും കട്ടിങ് ബോർഡ്, കത്തി എന്നിവയും വിതരണം ചെയ്തു. ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഫാത്തിമ, എ.ഇ. ഓഫിസ് സൂപ്രണ്ട് മുഹമ്മദലി എന്നിവർ സംബന്ധിച്ചു. പാചകത്തൊഴിലാളികൾക്കുള്ള യൂനിഫോ൦ വിതരണോദ്ഘാടന പരിപാടി പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.