എൻ. ദാമോദരൻ അനുസ്മരണവും സ്മാരക പ്രഭാഷണവും

വളാഞ്ചേരി: എം. ഗോവിന്ദൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജും സംയുക്തമായി 27ന് ഉച്ചക്ക് 1.30ന് എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബംഗാൾ റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസിയേഷൻ മുൻ ജന. സെക്രട്ടറി ഭാസ്കർ സൂർ ഉദ്ഘാടനം ചെയ്യും. 'ആധുനിക മാനവികത' വിഷയത്തിൽ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ സംസാരിക്കും. വാർത്തസമ്മേളനത്തിൽ അഡ്വ. ടി.കെ. സെയ്താലിക്കുട്ടി, കവി ടി.എം. പുറമണ്ണൂർ, ഡോ. സി. രാജേഷ്, പ്രഫ. പി.പി. ഷാജിദ് എന്നിവർ സംബന്ധിച്ചു. ബാലവേദി രൂപവത്കരിച്ചു ചമ്രവട്ടം: ചമ്രവട്ടം ആൾക്കൂട്ടം ഗ്രന്ഥശാലയുടെ കീഴിൽ ബാലവേദി രൂപവത്കരിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് കെ.ആർ. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.പി. നൗഷാദ് ഭാവി പരിപാടികൾ വിശദീകരിച്ചു. ഭാരവാഹികൾ: വി.യു. അരവിന്ദ് (പ്രസി.), യു. റിഫ (വൈസ്‌ പ്രസി.) , ഐ. നന്ദന (സെക്ര.), കെ.എച്ച്. വാസിം ബാദുഷ (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.