വിധവക്ക്​ റേഷൻ കാര്‍ഡില്‍ വരുമാനം 5.80 ലക്ഷം

; മകള്‍ സിവില്‍ സർവിസുകാരി കാളികാവ്: വിധവയായ വീട്ടമ്മക്ക് പുതിയ റേഷന്‍ കാര്‍ഡില്‍ 5,80,125 രൂപയുടെ വരുമാനം. പള്ളിശ്ശേരി വെന്തോടന്‍പടിയിലെ കുട്ടശ്ശേരി പാത്തുമ്മക്കാണ് ഉയര്‍ന്ന വരുമാനവും ഒപ്പം സബ്സിഡിയില്ലാത്ത മുൻഗണനേതര വിഭാഗത്തി​െൻറ റേഷന്‍ കാര്‍ഡും നല്‍കി അധികൃതരുടെ ഇരുട്ടടി. ഇതിനുപുറമെ പത്താം ക്ലാസ് പോലും പൂര്‍ത്തിയാക്കാത്ത മകള്‍ റജീനയുടെ വിദ്യാഭ്യാസ യോഗ്യത സിവില്‍ സർവിസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 30 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് സ്വന്തമായി വരുമാനമില്ല. ഒമ്പത് സ​െൻറ് സ്ഥലത്താണ് വീട് വെച്ച് താമസിക്കുന്നത്. കട ബധ്യതയും മറ്റും കാരണം വീട് വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. വീട്ടിലേക്ക് കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് വില്‍പ്പനക്കെന്ന ബോര്‍ഡാണ്. കഴിഞ്ഞ തവണ രണ്ട് രൂപക്ക് ഇവര്‍ക്ക് അരി ലഭിച്ചിരുന്നു. വിധവയും തൊഴില്‍ രഹിതയുമായതിനാല്‍ പുതിയ കാര്‍ഡില്‍ മുൻഗണന വിഭാഗത്തിൽ ഉള്‍പ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ലഭിച്ചിരുന്ന ആനുകൂല്യം വരെ കവരുന്ന നടപടിയാണിപ്പോൾ. CAPTION പാത്തുമ്മ പുതിയ കാര്‍ഡുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.