ഫാഷിസ്​റ്റ് വിരുദ്ധ കണ്‍വെന്‍ഷന്‍

കോട്ടക്കൽ: വെല്‍ഫെയര്‍ പാര്‍ട്ടി ഒതുക്കുങ്ങല്‍ പഞ്ചായത്ത് കമ്മിറ്റിയും ഭൂസമരസമിതിയും സംയുക്തമായി സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.വി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 29ന് മലപ്പുറത്ത് നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ജില്ല ജനമുന്നേറ്റ റാലി വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ല സെക്രട്ടറി മുനീബ് കാരക്കുന്ന്, പഞ്ചായത്ത് അംഗം ടി. റസിയ ടീച്ചര്‍, ഭൂസമര സമിതി സംസ്ഥാന കമ്മിറ്റി അംഗം പൊന്നമ്മ ജോണ്‍സണ്‍, എ.പി. ബാവ, ശാലിനി ഷിബു, പഞ്ചായത്ത് വനിത വിങ് കണ്‍വീനര്‍ എം. സഫിയ, ടി. ഷംസുദ്ദീന്‍, പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭൂസമരസമിതി കണ്‍വീനര്‍ പി. അബ്ദുസ്സമദ് സ്വാഗതവും വൈസ് പ്രസിഡൻറ് ടി.പി. അലവി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.