മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലി

മേലാറ്റൂർ: ഒലിപ്പുഴ തൃപ്പാക്കട വിവിധ ചടങ്ങുകളോടെ നടന്നു. 350ൽപരം ആളുകളാണ് പിതൃതർപ്പണം നടത്തിയത്. സുരേഷ് ബാബു മേലാറ്റൂരി​െൻറ മുഖ്യ കാർമികത്വത്തിൽ ഞായറാഴ്ച പുലർച്ച അഞ്ചിനാണ് ചടങ്ങ് ആരംഭിച്ചത്. ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത്തെ കർക്കടക വാവുബലിയാണിത്. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗണപതി ഹോമം, സായൂജ്യപൂജ, തിലഹോമം എന്നിവയും നടന്നു. ക്ഷേത്രസമിതി ഭാരവാഹികളായ ആലിക്കൽ രാമചന്ദ്രൻ, സുരേഷ് ബാബു തൃപ്പാക്കട, കുഞ്ഞൻ എഴുത്തുണ്ടയിൽ, എൻ. ഭാസ്കരൻ, കെ.കെ. രവികുമാർ, മാതൃസമിതി അംഗങ്ങളായ സരോജിനി, എ. ദീപ എന്നിവർ നേതൃത്വം നൽകി. Photo: തൃപ്പാക്കട മഹാവിഷ്ണു ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തിൽ ഒലിപ്പുഴയിൽ നടന്ന ബലിതർപ്പണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.