കൊടിഞ്ഞി തിരുത്തി പാലം നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പി.സി. കോമുക്കുട്ടി ഹാജി സ്മാരക പാലം പി.കെ. അബ്ദുറബ്ബ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പമ്പ് ഹൗസ് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 1.25 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. അപ്രോച്ച് റോഡടക്കം 125 മീറ്ററാണ് പാലത്തി​െൻറ നീളം. തിരുത്തി പാലം പുതുക്കിപ്പണിയുക എന്നത് പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. പൂർണമായും വയലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന 300 ലേറെ കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന തിരുത്തിയിലേക്കുള്ള ഏക യാത്ര മാര്‍ഗമാണ് ഈ പാലം. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. മുഹമ്മദ് ഹസന്‍, വൈസ് പ്രസിഡൻറ് കാവുങ്ങല്‍ ഫാത്തിമ, എം.പി. ശരീഫ, ഊര്‍പ്പായി സെയ്തലവി, ഇ.പി. മുജീബ് മാസ്റ്റർ, തേറാമ്പില്‍ ആസ്യ, പനയത്തില്‍ മുസ്തഫ, കെ.പി. ഹൈദ്രോസ് കോയ തങ്ങൾ, ഷമീര്‍ പൊറ്റാണിക്കല്‍, വി.കെ. ഷമീന, പാലക്കാട് ശബ്‌ന, ഒള്ളക്കന്‍ സുഹ്‌റ ശിഹാബ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി. അബൂബക്കര്‍ ഹാജി, കെ. കുഞ്ഞിമരക്കാര്‍, ഫിര്‍ദൗസ്, വി.കെ. രായീന്‍ കുട്ടി ഹാജി, പനക്കല്‍ സിദ്ദീഖ്, കെ.കെ. റസാഖ് ഹാജി, ഒടിയില്‍ പീച്ചു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.