അനുമോദിച്ചു

പെരിമ്പലം: സിവിൽ സർവിസ് റാങ്ക് നേടിയ പെരിമ്പലം സ്വദേശി തെക്കേടത്ത് ശുഐബിനെ വെൽഫെയർ പാർട്ടി പെരിമ്പലം ഘടകം . കെ.എം. അലവിക്കുട്ടി മാസ്റ്റർ ഉപഹാരം കൈമാറി. എ.പി. മഹ്ബൂബ് അധ്യക്ഷത വഹിച്ചു. കെ.പി. യൂസുഫ്, പി.ടി. ഇസ്മായിൽ, അബൂബക്കർ തട്ടായിൽ, പി.ടി. ഷഹീം, കെ.എം. മുഹമ്മദലി എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുസ്സലാം സ്വാഗതവും എ. അക്ബറലി നന്ദിയും പറഞ്ഞു. വാർഡിനോടുള്ള അവഗണന: ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് പൂക്കോട്ടൂർ: പഞ്ചായത്തിലെ മൂന്നാം വാർഡ് വനിത അംഗത്തോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വിവേചനം അവസാനിപ്പിക്കണമെന്നും പഞ്ചായത്തിലെ മറ്റ് വാർഡുകളിലേക്കെന്ന പോലെ തങ്ങളുടെ വാർഡിലേക്കും വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ന്യായമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് നിവാസികൾ പ്രതിഷേധ പ്രകടനം നടത്തി. വാർഡ് അംഗത്തോടും വാർഡിനോടുമുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സൂചനയെന്നോണം ചൊവ്വാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. വി. വിജയൻ, എൻ.എം. മഷ്ഹൂദ്, കെ.പി. ഷഫീഖ്, അഡ്വ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഋശികേഷ്, മുസ്ഫർ, സുബാഷ്, സനൂഫ്, യാസീൻ, ഷിനോജ് എന്നിവർ നേതൃത്വം നൽകി. പൂക്കോട്ടൂർ: പഞ്ചായത്തിലെ മൂന്നാം വാർഡ് വനിത അംഗത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സി.പി.െഎ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്ത് അംഗങ്ങൾക്കും വാർഡ് വികസനത്തിനായി നാല് ലക്ഷം രൂപ അനുവദിച്ചപ്പോൾ മൂന്നാം വാർഡ് അംഗത്തിന് മാത്രം ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ രണ്ട് മാസം മുമ്പ് വാർഡിൽ നടന്ന റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തി​െൻറ പ്രതികാരമാണ് പഞ്ചായത്ത് അംഗത്തോട് കാണിക്കുന്നതെന്നും യോഗം ആരോപിച്ചു. പ്രതിപക്ഷ പാർട്ടിയിൽപ്പെട്ട പ്രവർത്തകരോട് വിവേചനമായി പെരുമാറുന്ന ഉദ്യോഗസ്ഥരുടെ സമീപനം തുടർന്നാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുക്കൻ അബ്ദുറസാഖ്, ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. നാലകത്ത് അലവി കുഞ്ഞു സ്വാഗതവും കെ.പി. ദാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.