പനി ബോധവത്​കരണവും മരുന്ന്​ വിതരണവും

ചാപ്പനങ്ങാടി: പി.എം.എസ്.എ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറയും പൊന്മള ഗ്രാമപഞ്ചായത്തി​െൻറയും ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പനി പ്രതിരോധ ചികിത്സയും മരുന്ന് വിതരണവും നടത്തി. മെഡിക്കൽ ക്യാമ്പ് പൊന്മള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കദീജ സലിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കടക്കാടൻ സലിം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഒാഫിസർ ഡോ. പി. നവാസ് ബോധവത്കരണ ക്ലാസെടുത്തു. മുസ്തഫ വള്ളിക്കുന്നൻ, പി. മോഹനൻ, ആൻസി അനീഷ് എന്നിവർ സംസാരിച്ചു. സി.പി. ഷംസുദ്ദീൻ, അബ്ദുൽ റഷീദ്, ഷാമിൽ, ഫഹദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.