പുകവലി ഉല്‍പന്നങ്ങള്‍ക്ക് കൃത്രിമ ക്ഷാമമെന്ന്​

എടക്കര: ജി.എസ്.ടിയുടെ മറവില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് പുകവലി ഉല്‍പന്നങ്ങള്‍ക്ക് വന്‍ തുക ഈടാക്കുന്നു. എടക്കര മേഖലയിലെ ചില മൊത്ത വ്യാപാരികളാണ് വിവിധ കമ്പനികളുടെ സിഗരറ്റിന് ക്ഷാമം സൃഷ്ടിക്കുന്നതായി പരാതി. പരമാവധി 39 രൂപക്ക് വില്‍ക്കേണ്ട പുകവലി ഉല്‍പന്നങ്ങള്‍ക്ക് 45ഉം 50ഉം രൂപവരെയാണ് ചില്ലറ വ്യാപാരികള്‍ ആവശ്യക്കാരില്‍നിന്ന് ഈടാക്കുന്നത്. അതേസമയം, ഇതേ ബ്രാന്‍ഡ് സിഗരറ്റുകള്‍തന്നെ പരമാവധി വില 30ഉം 35ഉം രേഖപ്പെടുത്തിയ പാക്കുകളും ഇപ്പോള്‍ വിപണിയില്‍ സുലഭമായി വില്‍ക്കപ്പെടുന്നുണ്ട്. നേരത്തേ പൂഴ്ത്തിവെച്ച സിഗരറ്റ് പാക്കുകളാണ് കൊള്ള വിലയ്ക്ക് വിറ്റഴിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.