സി.എച്ച്. ഹൈദ്രോസ് മുസ്​ലിയാര്‍ അവാര്‍ഡ് എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം കമ്മറ്റിക്ക്

കാളികാവ്: എസ്.വൈ.എസ് ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ സി.എച്ച്. ഹൈദ്രോസ് മുസ്ലിയാർ അവാര്‍ഡിന് എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം കമ്മിറ്റി അര്‍ഹരായി. മതപ്രബോധനം, ജീവകാരുണ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, ദേശീയോദ്ഗ്രഥനം, ദിനാചരണങ്ങള്‍, സംഘടന ശാക്തീകരണം എന്നീ മേഖലകളില്‍ അതത് മണ്ഡലം കമ്മിറ്റികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജൂറി അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടന്ന ജില്ല പ്രതിനിധി ക്യാമ്പില്‍ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് മണ്ഡലം പ്രസിഡൻറ് സി. അബ്ദുല്ല മൗലവി, ജനറല്‍ സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ്, ട്രഷറര്‍ മോയിക്കല്‍ ഇണ്ണി ഹാജി എന്നിവര്‍ ചേര്‍ന്ന് അവാർഡ് ഏറ്റുവാങ്ങി. പടം- സി.എച്ച്. ഹൈദ്രോസ് മുസ്ലിയാര്‍ അവാര്‍ഡ് പാണക്കാട് ഹൈദലി ശിഹാബ് തങ്ങളില്‍നിന്ന് എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം ഭാരവാഹികള്‍ എറ്റുവാങ്ങുന്നു പാരൻറിങ് ക്ലാസും അനുമോദനവും കാളികാവ്: പുറ്റമണ്ണ അൽ മദ്റസത്തുൽ ഇസ്ലാമിയ കമ്മിറ്റിയുടെ കീഴിൽ പാരൻറിങ് ക്ലാസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കേരള നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാദി മിയാൻ, സി.കെ. ഹംന എന്നിവർക്ക് അവാർഡുകൾ നൽകി. പാരൻറിങ് ക്ലാസിന് ബി. അബ്ബാസലി പത്തപ്പിരിയം നേതൃത്വം നൽകി. എം.ടി.എ പ്രസിഡൻറായി സി.കെ. സറീന, സെക്രട്ടറിയായി സറീന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇ.പി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ കെ.പി. അബൂമൂസ അധ്യക്ഷത വഹിച്ചു. ബഷീർ മാസ്റ്റർ, പി. മഅസൂം എന്നിവർ സംസാരിച്ചു. Photo: മജ്ലിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിക്കുള്ള ഉപഹാരം അബ്ബാസലി പത്തപ്പിരിയം വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.