മർദനം: മൂന്നുപേർക്ക് തടവും പിഴയും

മഞ്ചേരി: വാഴക്കാട് കടവ് റിസോർട്ടിൽ യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് മൂന്നുമാസം തടവും 25,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് സ്വദേശികളായ നിസാർ, അനീസ്, രജീഷ് എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. കടവ് റിസോർട്ടിൽ നടന്ന ആഘോഷ പരിപാടിക്കിടെ മഞ്ചേരി സ്വദേശികളായ നാലുപേരെയാണ് അടിച്ച് പരിക്കേൽപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.