നിളതീരത്ത് വാവൊരിക്കലുമായി ആയിരങ്ങളെത്തി

തിരുനാവായ: കർക്കടകവാവിനോടനുബന്ധിച്ച് നിളയിലെ ത്രിമൂർത്തി സംഗമത്തിൽ ശനിയാഴ്ച പുലർച്ച പിതൃതർപ്പണം തുടങ്ങി. 16 കർമികളുടെ സാന്നിധ്യത്തിലാണ് പരേതാത്മാക്കളുടെ മോക്ഷത്തിനായി ഉറ്റവരും ഉടയവരും പിതൃതർപ്പണം നടത്തുന്നത്. ശനിയാഴ്ച ഉച്ചക്കുശേഷം വിവിധ ഭാഗങ്ങളിൽനിന്ന് വാവൊരിക്കലുമായെത്തിയ വിശ്വാസികളാൽ നാവാമുകുന്ദ ക്ഷേത്രപരിസരം നിറഞ്ഞിരുന്നു. ബലിരശീതി കൗണ്ടറുകൾ നേരത്തേ തുടങ്ങിയതും ദേവസ്വം റസ്റ്റ് ഹൗസിലും സത്രത്തിലും നിള ഓഡിറ്റോറിയത്തിലും താമസ സൗകര്യമൊരുക്കിയതും അനുഗ്രഹമായി. നിളയിൽ ഒഴുക്ക് കൂടിയതിനാൽ വിപുലമായ സുരക്ഷ ക്രമീകരണങ്ങൾക്ക് പുറമെ ക്ഷേത്രത്തിലും പരിസരത്തും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ദേവസ്വം പാർക്ക്, നാവാമുകുന്ദ സ്കൂൾ ഗ്രൗണ്ട്, കൊടക്കൽത്താഴം മൈതാനം, നിള ഓഡിറ്റോറിയം ഗ്രൗണ്ട് എന്നീവിടങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ബലികർമം കഴിഞ്ഞു പോകുന്നവർക്കായി കോയമ്പത്തൂർ ഭക്തസംഘം തുടർച്ചയായി ആറാം വർഷവും നിള ഓഡിറ്റോറിയത്തിൽ പ്രഭാത ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.