കഞ്ചാവുമായി നാലുപേർ പിടിയിൽ

എടപ്പാൾ: കഞ്ചാവ് വിൽപന സംഘത്തിലെ നാലുപേരേ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. 120 ഗ്രാം കഞ്ചാവുമായി പൊന്നാനി സ്വദേശികളായ യൂസഫ് (21), അൻസാർ (20) എന്നിവരെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ എടപ്പാളിൽ വെച്ചും, 200 ഗ്രാം കഞ്ചാവുമായി പൊന്നാനി നഗരം സ്വദേശികളായ ബദറുദീൻ (34), ബാദുഷ (40) എന്നിവരെ കരിങ്കല്ലത്താണിയിൽ വെച്ചുമാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. എടപ്പാൾ: ബി.ജെ.പി നേതാക്കളുടെ മെഡിക്കൽ കോഴ, കള്ള നോട്ടടി കേസുകൾ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ എടപ്പാളിൽ പ്രകടനം നടത്തി. മരക്കാർ ഹാജി, അഷ്റഫ്, ഹംസ കൊടക്കാട്ട്, ഇസ്മായിൽ നേതൃത്വം നൽകി. CAPTION tirP9 എസ്.ഡി.പി.െഎ എടപ്പാളിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.