ജലനിധി പദ്ധതി ഫെബ്രുവരിയിൽ കമീഷൻ ചെയ്യും

വേങ്ങര: വേങ്ങരയിലെ ജലനിധി കുടിവെള്ള പദ്ധതി 2018 ഫെബ്രുവരി അവസാനവാരം കമീഷൻ ചെയ്യാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. 2017 സെപ്റ്റംബർ 15നകം അപേക്ഷിച്ച എല്ലാ ഗുണഭോക്താക്കൾക്കും ഹൗസ് കണക്ഷൻ നൽകി മീറ്റർ സ്ഥാപിച്ചുനൽകും. ഇനിയും അപേക്ഷിക്കാത്ത ഗുണഭോക്താക്കൾ ജൂലൈ 30നകം അതത് വാർഡുതല കമ്മിറ്റികളെ ബന്ധപ്പെട്ട് പുതിയ അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. 2017 സെപ്റ്റംബർ മധ്യത്തോടുകൂടി പി.ഡബ്ല്യു.ഡി റോഡുകളുടെ പൈപ്പിടൽ ജോലി ആരംഭിക്കാനുള്ള വകുപ്പുതല അനുമതി ലഭിച്ചതായി യോഗത്തിൽ ജലനിധി ഉദ്യോഗസ്ഥർ അറിയിച്ചു. ഡിസംബർ ആദ്യവാരത്തോടുകൂടി ജോലികൾ മുഴുവൻ പൂർത്തീകരിക്കാൻ കരാറുകാർക്ക് യോഗം നിർദേശം നൽകി. ജലനിധി പൈപ്പ്ലൈൻ സ്ഥാപിക്കാനായി പൊളിച്ച മുഴുവൻ ഗ്രാമീണ റോഡുകൾക്കും ഭരണാനുമതി ലഭിച്ചിരിക്കെ സെപ്റ്റംബർ 25നകം റോഡുകൾ മുഴുവൻ ഗതാഗതയോഗ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പഞ്ചായത്ത് എൻജിനീയറിങ് വിങ്ങിന് നിർദേശം നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ, കെ.പി. ഫസൽ, പറങ്ങോടത്ത് അബ്ദുൽ അസീസ്, പി. കുഞ്ഞാമു, എൻ.ടി. ശരീഫ്, ജലനിധി എൻജിനീയർമാരായ ആസ്ലി, സനിത മറ്റ് വാർഡുതല ജലനിധി ഗുണഭോക്തൃ കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.