പകർച്ചവ്യാധികൾക്കെതിരെ ബോധവത്കരണം

തിരൂരങ്ങാടി: ചെമ്മാട് നാഷനൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണവും ശുചീകരണവും നടത്തി. വാരാചരണ ഭാഗമായി എസ്.പി.സി, ജെ.ആർ.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ഹെൽത്ത് ക്ലബ് എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. പകർച്ചപ്പനി പ്രതിരോധത്തിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖ വിദ്യാർഥികൾ വീടുകളിൽ വിതരണം ചെയ്തു. റോഡരികും സ്‌കൂൾ പരിസരവും ശുചീകരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ. അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാജേഷ് എന്നിവർ ക്ലാസെടുത്തു. റഹീം ചുഴലി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ വി. അബ്ദുൽ അശ്റഫ്, എ. ലത്തീഫ്, സി.പി.ഒ ടി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് അധ്യപകരായ രോഹിത്‌രാജ്, ബീന ഡി. നായർ, നിയാസ് ബീഗം, എ. ബീന, കെ. രമ്യ, എം. യാസിർ അറഫാത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.