ഹാദിയ ഫീല്‍ഡ് ട്രിപ്​: കാമ്പസുകൾ സന്ദര്‍ശിച്ചു

തിരൂരങ്ങാടി: വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുക ലക്ഷ്യമാക്കി ദാറുല്‍ഹുദ ഇസ്‌ലാമിക്‌ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ 'ഹാദിയ' സംഘടിപ്പിക്കുന്ന ഫീല്‍ഡ്‌ ട്രിപ് പദ്ധതിയുടെ പ്രഥമ സംഘം ബംഗാൾ, അസം ഓഫ്‌ കാമ്പസുകള്‍ സന്ദര്‍ശിച്ചു. സിംസാറുല്‍ ഹഖ്‌ ഹുദവിയുടെ നേതൃത്വത്തിലുള്ള ഇരുപത്തൊന്നംഗ സംഘം ഹാദിയയുടെ കീഴിലെ പ്രാഥമിക മതപഠന കേന്ദ്രങ്ങളും ഗ്രാമങ്ങളുമാണ് സന്ദര്‍ശിച്ചത്. ബംഗാള്‍ ഓഫ്‌ കാമ്പസിലെ കമ്പ്യൂട്ടര്‍ ലാബി​െൻറ ഉദ്‌ഘാടനം സിംസാറുല്‍ ഹഖ്‌ ഹുദവി നിര്‍വഹിച്ചു. ക്ലാസ്‌ ഉദ്‌ഘാടനം സി.എച്ച്‌. ശരീഫ്‌ ഹുദവി പുതുമ്പറമ്പ്‌ നിര്‍വഹിച്ചു. സിദ്ദീഖുല്‍ അക്‌ബര്‍ ഹുദവി, മുഫ്‌തി നൂറുല്‍ ഹുദ സാഹിബ്‌, ഡോ. മുന്‍കിര്‍ ഹുസൈൻ, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു. അസം കാമ്പസിലെ പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ ക്ലാസുദ്‌ഘാടനവും സി.എച്ച്‌. ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.