ഗവ. നഴസസ്​ അസോസിയേഷൻ ജില്ല സമ്മേളനം സമാപിച്ചു

മലപ്പുറം: രണ്ടുദിവസങ്ങളിയായി നടന്ന കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ല സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ സർക്കാർ നഴ്സുമാരുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. കൗൺസിൽ യോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എം. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. പുഷ്പലത അധ്യക്ഷത വഹിച്ചു. മാർട്ടിൻ അരുൾരാജ്, പി. സിന്ധു, സി.പി. ഹുസൈൻ എന്നിവർ സംസാരിച്ചു. സ്ത്രീ ജീവനക്കാർക്ക് ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക, താൽക്കാലിക നിയമനം നടത്തിയ നഴ്സുമാരുടെ ശമ്പളം ഏകീകരിക്കുക, മെഡിക്കൽ ഒാഫിസർമാരെ നിയോഗിക്കാതെയുള്ള മെഡിക്കൽ ടീം സംവിധാനത്തിൽനിന്ന് നഴ്സുമാരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. പുഷ്പലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രദീപ്, സി.എം. ഗീത, പി. ഉഷാദേവി, ബേബി മാത്യു, പി. ഋശികേശൻ, പി. സുചിത്ര, അനീഷ്ബാബു എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻറ് സി.ടി. നുസൈബ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ട്രഷറർ സി.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.പി. ഷാജി, കെ. റിയാസ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. പുഷ്പലത (പ്രസി), പി. സിന്ധു, പി.എസ്. എമിലി (വൈസ് പ്രസി), എൻ. പ്രദീപ് (സെക്ര), മാർട്ടിൻ അരുൾ രാജ്, ആർ. ഉണ്ണികൃഷ്ണൻ (ജോ.സെക്ര). കെ. സജ്ന (ട്രഷ). പടം...mpl3 കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ല സമ്മേളനം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.