അറ്റകുറ്റപ്പണി നടത്താമെന്ന് ഉറപ്പ്; തിരൂരിലെ ബസ് സമരം ഉപേക്ഷിച്ചു

തിരൂർ: തകർന്നുകിടക്കുന്ന റോഡുകളിൽ ഉടൻ അറ്റകുറ്റപ്പണി നടത്താമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് 25 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽനിന്ന് തിരൂരിലെ ബസുകൾ പിന്മാറി. ആർ.ഡി.ഒ ടി.വി. സുഭാഷി​െൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മഴ തുടരുന്നതിനാലാണ് ടാറിങ് നടക്കാത്തതെന്നും തൽക്കാലം ഓട്ടയടക്കാൻ നടപടിയായിട്ടുണ്ടെന്നും റോഡ് വിഭാഗം അധികൃതർ യോഗത്തിൽ വ്യക്തമാക്കി. തിരൂർ-ചമ്രവട്ടം, തിരൂർ-പരപ്പനങ്ങാടി, കരിങ്കപ്പാറ-കോഴിച്ചെന റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്. രണ്ട് മാസത്തിനകം പൂർണമായും ടാറിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. തിരൂർ ഡിവൈ.എസ്.പി ഉല്ലാസ്, ജോ. ആർ.ടി.ഒ ഹരിദാസൻ, താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി. ഷറഫുദ്ദീൻ, െസക്രട്ടറി വി.പി. കുട്ടിഹസ്സൻ, വൈസ് പ്രസിഡൻറ് ഗോപാലകൃഷ്ണൻ, ബസ് ഓർഗനൈസേഷൻ പ്രതിനിധികളായ മൂസ, കൃഷ്ണൻ, ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി പ്രതിനിധി റാഫി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.