ഭിന്നശേഷി വിഭാഗക്കാരെ തിരിച്ചറിയാൻ പരിശീലനം

ഊർങ്ങാട്ടിരി: മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റി​െൻറയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ ഊർങ്ങാട്ടിരി, കീഴുപറമ്പ്, എടവണ്ണ, അരീക്കോട് പഞ്ചായത്തുകളിലെ അംഗൻവാടി ടീച്ചർമാർക്ക് ഭിന്നശേഷിക്കാരെ തിരിച്ചറിയാൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി തഹസിൽദാർ രഘുനാഥ് അധ്യക്ഷത വഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം. കൃഷ്ണനുണ്ണി, അരീക്കോട്, കുഴിമണ്ണ ഗ്രാമപഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷരായ വി.പി. സുഹൈർ, മുഹമ്മദ്, ഊർങ്ങാട്ടിരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി. മോഹൻ ദാസ്, എം.സി. ബാവ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മഹീദ, ജാഫർ എന്നിവർ പങ്കെടുത്തു. പരിശീലന ക്ലാസിന് സാമൂഹികസുരക്ഷ മിഷൻ കോഓഡിനേറ്റർ സി. ജാഫർ, റിസോഴ്സ് അധ്യാപകരായ വിശ്വനാഥൻ, ഷാഹിന എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് മാസം രണ്ടാം വാരം നടത്താൻ ഉദ്ദേശിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ ക്യാമ്പി​െൻറ മുന്നോടിയായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.