ഊർങ്ങാട്ടിരിയിൽ ഭവന പദ്ധതിയിൽ അട്ടിമറിയെന്ന് യു.ഡി.എഫ് മെംബർമാർ

അരീക്കോട്: ലൈഫ് മിഷൻ ഭവന പദ്ധതിയുടെ പട്ടികയിൽനിന്ന് അർഹരായ ഗുണഭോക്താക്കൾ പുറത്തായതായി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ ആരോപണമുന്നയിച്ചു. സർവേ പ്രകാരം കണ്ടെത്തിയ 700 ഗുണഭോക്താക്കളിൽ മാനദണ്ഡം പാലിക്കാതെ 100 പേരുടെ പട്ടിക മാത്രമാണ് പുറത്തിറക്കിയതെന്നാണ് ആരോപണം. വാടകവീടുകളിലും ഷെഡ് കെട്ടി താമസിക്കുന്നവരുമാണ് പട്ടികക്ക് പുറത്തായത്. ഒരു റേഷൻ കാർഡിലെതന്നെ ഒന്നിലേറെ പേർക്ക് വീട് അനുവദിക്കാമെന്ന മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന ആരോപണവും യു.ഡി.എഫ് അംഗങ്ങൾ ആരോപിക്കുന്നു. അർഹരായവരെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സമരം ചെയ്യുമെന്ന് അംഗങ്ങളായ ബെന്നി പോൾ, കെ.കെ. ഉബൈദുല്ല, എം.പി. മിർഷാദ്, കെ. അനൂപ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.