സ്​കൂൾ ലീഡർ തെരഞ്ഞെടുപ്പ് ​ശ്രദ്ധേയമായി

മേലാറ്റൂർ: കർക്കിടാംകുന്ന് ഐ.സി.എസ്.യു.പി സ്കൂളിൽ ജനാധിപത്യ രീതിയിലെ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങി പൊതു തെരഞ്ഞെടുപ്പി​െൻറ എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ നടപടികൾക്കും കുട്ടികൾ നേതൃത്വം നൽകി. സ്കൂൾ ലീഡറായി എം.സി. റസൽ, െഡപ്യൂട്ടി ലീഡറായി ഫാത്തിമത്ത് ഫായിസ എന്നിവരെ തെരഞ്ഞെടുത്തു. Photo: കർക്കിടാംകുന്ന് ഐ.സി.എസ് സ്കൂളിൽ ലീഡറെ കണ്ടെത്താൻ വോട്ട് ചെയ്ത വിദ്യാർഥി മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.