ശ​ുചിത്വ പരിശോധന: എഫ​്​.സി.​െഎ ഗോഡൗൺ കാൻറീന്​ നോട്ടീസ്​

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറ ശുചിത്വ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച എഫ്.സി.െഎ ഗോഡൗൺ കാൻറീന് ശനിയാഴ്ച നോട്ടീസ് നൽകി. അപാകതകൾ പരിഹരിക്കാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ പൊതു ശൗചാലയം, സെപ്റ്റിക് ടാങ്ക് എന്നിവ പരിശോധിച്ച് പോരായ്മ പരിഹരിക്കാൻ നിർദേശിച്ചു. അരിപ്രയിൽ മഴവെള്ള ചാലിലേക്ക് മലിന ജലം ഒഴുക്കിയ വീട്ടമ്മക്ക് നോട്ടീസ് നൽകി. പ്രദേശത്തെ പടിഞ്ഞാറെ കുളമ്പ് റോഡും പരിസരവും ഇതര സംസ്ഥാന തൊഴിലാളികൾ മാലിന്യ നിർമാർജനം നടത്തിയത് ശ്രദ്ധേയമായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. സുനിൽകുമാർ, പി.കെ. കുഞ്ഞിമൊയ്തീൻ, ടി. അബ്ദുൽ ജലീൽ, വാർഡ് അംഗം കെ. അനീസ് എന്നിവർ പരിശോധന നടപടികൾക്ക് നേതൃത്വം നൽകി. രണ്ടാംഘട്ട റേഷൻ കാർഡ് വിതരണം പെരിന്തൽമണ്ണ: ആലിപ്പറമ്പ്, താഴെക്കോട്, എടപ്പറ്റ പഞ്ചായത്തുകളിലെ രണ്ടാം ഘട്ട റേഷൻ കാർഡ് വിതരണം തിങ്കളാഴ്ച രാവിലെ 10 മുതൽ അതത് ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.