ജില്ല ആശുപത്രിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ മിന്നല്‍ പരിശോധന

--------------------------------------------- നിലമ്പൂര്‍: മഴക്കാലരോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി. ശനിയാഴ്ച രാവിലെ 11ഒാടെ ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീനക്കൊപ്പമാണ് പരിശോധനക്കെത്തിയത്. ഓപ്പറേഷന്‍ തിയറ്റര്‍, കാഷ്വാലിറ്റി, ഐ.പി.പി വാര്‍ഡ്, മരുന്ന് സ്റ്റോര്‍ എന്നിവിടങ്ങളിൽ പ്രത‍്യേക പരിശോധന നടത്തി. ഡോക്ടർമാരും മറ്റു ജീവനക്കാരും കൃത‍്യസമയത്ത് ആശുപത്രിയിൽ എത്തുന്നില്ലെന്നും ഒ.പിയിൽ നിന്ന് ഡോക്ടർമാരിൽ ചിലർ നേരത്തെ പോകുന്നുണ്ടെന്നും മറ്റുമുള്ള പരാതി ഉയർന്നിരുന്നു. പടം.3- സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത നിലമ്പൂര്‍ ജില്ല ആശുപത്രി സന്ദര്‍ശിക്കുന്നു ആരോഗ്യവകുപ്പ് ഡയറക്ടറെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു --------------------------------- നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ മാസത്തില്‍ ഒരു തവണയെങ്കിലും സൈക്യാട്രിസ്റ്റി​െൻറ സേവനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിതയെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. നിലമ്പൂർ ജില്ല ആശുപത്രിയിൽ മിന്നൽ സന്ദർശനെത്തിയതായിരുന്നു ഡയറക്ടർ. ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീനയും ഒപ്പമുണ്ടായിരുന്നു. ഈ മാസം മുതല്‍ മാസത്തില്‍ ഒരിക്കല്‍ സൈക്യാട്രിസ്റ്റ് അടക്കമുള്ള യൂനിറ്റി‍​െൻറ സേവനം ലഭ്യമാക്കാമെന്ന് ഡയറക്ടര്‍ ഉറപ്പുനല്‍കി. ആശുപത്രിയിലെ മരുന്ന് ക്ഷാമവും സമരക്കാർ ചൂണ്ടിക്കാട്ടി. പുതിയ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും മരുന്ന് ക്ഷാമം ഉടനെ പരിഹരിക്കപ്പെടുമെന്നും ഡയറക്ടർ മറുപടി നൽകി. യൂത്ത് കോൺഗ്രസ് മുനിസിപ്പല്‍ പ്രസിഡൻറ് ഷാജഹാന്‍ പായമ്പാടം, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പാലോളി മെഹബൂബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് മൂര്‍ഖന്‍ കുഞ്ഞു, മൂര്‍ഖന്‍ മാനു, ഇ. ഫജീഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.