പി.എച്ച്.സിയിലേക്ക് ഉപകരണങ്ങൾ നൽകി

നിലമ്പൂർ: വഴിക്കടവ് മുണ്ട പി.എച്ച്.സിയിലേക്ക് സി.പി.എം വഴിക്കടവ് ലോക്കൽ കമ്മിറ്റി ഉപകരണങ്ങൾ നൽകി. ഏഴ് കിടക്കകളും 20 തലയിണകളുമാണ് സംഭാവന ചെയ്തത്. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.പി ജോർജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി. മനോജ് കുമാർ അധ‍്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു, ആരോഗ‍്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷറഫ്, എം.ടി. അലി, വി. വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം: 1- മുണ്ട ആരോഗ‍്യ കേന്ദ്രത്തിലേക്ക് സി.പി.എം നൽകുന്ന ഉപകരണങ്ങൾ ആശുപത്രി അധികൃതർക്ക് കൈമാറുന്നു ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് പരിശീലനം നൽകി നിലമ്പൂര്‍: ആത്മ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പി‍​െൻറ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് പരിശീലനം നൽകി. നിലമ്പൂർ ബ്ലോക്കിന് കീഴില്‍ വിവിധ പഞ്ചായത്തുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു പരിശീലനം. കൃഷി ഓഫിസര്‍ പി. ഷക്കീല ക്ലാെസടുത്തു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാലൊളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻറുമാരായ ഷബീറലി, ഷിബു, ഡോ. സി.എം. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ചു നടന്ന പച്ചക്കറി വിളവെടുപ്പി‍​െൻറ വിൽപന ഉദ്ഘാടനം കൗൺസിലര്‍ പി.എം. ബഷീര്‍ നിര്‍വഹിച്ചു. മണലൊടി കോലാര്‍ വീട്ടില്‍ ഭാസ്‌കരന്‍ വല്ലപ്പുഴയില്‍ പാട്ടത്തിനെടുത്ത് ഹൈടെക് ജൈവരീതിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറികളാണ് വിൽപന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.