അപകടാവസ്​ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി

മലപ്പുറം: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പൊതുസ്ഥലത്തുള്ള മരങ്ങളും ശിഖിരങ്ങളും മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ നിർദേശം നൽകി. മരം മുറിച്ചു മാറ്റുന്നതിന് മുന്നോടിയായി സ്ഥലം വില്ലേജ് ഓഫിസർ കൺവീനറും തദ്ദേശ സ്ഥാപനത്തി​െൻറ സെക്രട്ടറി, വനംറേഞ്ച് ഓഫിസർ എന്നിവർ ചേർന്ന സമിതി റിപ്പോർട്ട് തയാറാക്കണം. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് തീരുമാനമെടുക്കുക. മരം മുറിച്ചു മാറ്റുന്നതിന് വരുന്ന ചെലവുകൾ അതത് വകുപ്പുകൾ വഹിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.