അനുമോദനവും യൂനിഫോം വിതരണവും

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് പ്ലാകൂടം എ.എം.എൽ.പി സ്കൂളിൽ വിജയികളെ അനുമോദിക്കലും സൗജന്യ യൂനിഫോം വിതരണവും പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.പി. മോഹൻദാസ്, സ്കൂൾ മാനേജർ സി. രാമകൃഷ്ണൻ, സി. വിശ്വനാഥൻ, എം.പി. ശിഹാബ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ പി.സി. കുഞ്ഞിരാമൻ, സി. ഷീജ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി. മുഹമ്മദാലി പകർച്ച വ്യാധികളെ കുറിച്ച് ക്ലാസെടുത്തു. പടം കുലിക്കിലിയാട് എൽ.പി സ്കൂളിൽ യൂനിഫോം വിതരണവും വിജയികളെ അനുമോദിക്കൽ ചടങ്ങും പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.