ഭാരതപ്പുഴ കടവുകളിൽ സുരക്ഷയൊരുക്കി നാട്ടുകാർ

ഷൊർണൂർ: ഏറെക്കാലത്തിന് ശേഷം പരന്നൊഴുകിയ ഭാരതപ്പുഴയുടെ കടവുകളിൽ കുളിക്കാനിറങ്ങുന്നവർക്ക് സുരക്ഷയൊരുക്കി നാട്ടുകാർ. മഴക്കാലത്ത് അപൂർവമായി മാത്രം പരന്നൊഴുകുന്ന പുഴ ഈ ദിനങ്ങളിൽ അപകടകാരിയുമാണ്‌. അനിയന്ത്രിതമായ മണലെടുപ്പിന് വിധേയമായ പുഴയിൽ അഗാധ ഗർത്തങ്ങളും കയങ്ങളുമുണ്ട്. ഇതിനകം നിരവധി ജീവനുകളാണ് ഭാരതപ്പുഴ അപഹരിച്ചത്. നീന്തലറിയാവുന്നവർ പോലും അപകടങ്ങളിൽ പെട്ടിട്ടുണ്ട്. ഇതിനാലാണ് താഴ്ചയുള്ള ഭാഗത്തെ കടവുകളിൽ സംരക്ഷണവേലി കെട്ടൽ ആരംഭിച്ചത്. ആധുനിക രീതിയിൽ ജി.ഐ പൈപ്പുകളുപയോഗിച്ചാണ് വേലി കെട്ടിയിട്ടുള്ളത്. മുളയും കവുങ്ങും ഉപയോഗിച്ചാണ് ഗ്രാമപ്രദേശങ്ങളിൽ വേലിയൊരുക്കുന്നത്. കർക്കടക വാവ് പ്രമാണിച്ചും സുരക്ഷ സൗകര്യങ്ങളൊരുക്കേണ്ടത് അത്യാവശ്യമാണ്‌. ഭാരതപ്പുഴയുടെ ഇരുകരകളിലും ആയിരങ്ങളാണ് ബലിതർപ്പണത്തിനായി എത്തുക. ഇവരിൽ ബഹുഭൂരിഭാഗത്തിനും നീന്തൽ വശമുണ്ടാകില്ല. തിരക്കിനിടയിൽ ഇവരെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്. പാമ്പാടി ഐവർമഠം, ഷൊർണൂർ ശാന്തിതീരം, പാങ്ങാവ് ശിവക്ഷേത്രം, തിരുമിറ്റക്കോട്, തിരുനാവായ എന്നിങ്ങനെയാണ് ആയിരങ്ങൾ ബലിതർപ്പണത്തിനെത്തുന്ന സ്ഥലങ്ങൾ. പടം ഷൊർണൂർ കൊച്ചിപ്പാലത്തിനടുത്ത് പാങ്ങാവ് ശിവക്ഷേത്ര കടവിൽ നിർമിച്ച സംരക്ഷണവേലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.