കുഴി നിറഞ്ഞ് വളാഞ്ചേരി നഗരസഭ ബസ്​സ്​റ്റാൻഡ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ബസ്സ്റ്റാൻഡിലെ കുഴികൾ യാത്രക്കാർക്ക് ദുരിതമാവുന്നു. ബസ്സ്റ്റാൻഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് നിരവധി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ഉൾെപ്പടെ മുന്നൂറോളം ബസുകൾ എത്തുന്ന സ്റ്റാൻഡ് സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുകയാണ്. നിരവധി ബസുകൾ നിർത്തിയിടുന്നതും കയറിയിറങ്ങുന്നതുമായ സ്റ്റാൻഡിൽ യാത്രക്കാർ ബസുകൾക്കിടയിലൂടെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. ഇതിനിടയിലാണ് കുഴികൾ മൂലമുള്ള ബുദ്ധിമുട്ടുകൾ. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം യാത്രക്കാരനായ വയോധികൻ കുഴിയിൽ തെന്നിവീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വയോധികരും അംഗപരിമിതരും കൈക്കുഞ്ഞുമായി എത്തുന്നവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ ബസുകൾ കയറിയിറങ്ങുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചളിതെറിക്കുന്നത് പതിവാണ്. കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അടക്കാൻ അധികൃതർ തയാറായിട്ടില്ല. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് കുഴികൾ അടക്കാൻ നഗരസഭ തയാറാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. CAPTION Tir w4 Busstand വളാഞ്ചേരി നഗരസഭ ബസ്സ്റ്റാൻഡിൽ രൂപപ്പെട്ട കുഴികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.