ഹജ്ജ്: കാത്തിരിപ്പ്​ പട്ടികയിൽനിന്ന്​ 100​ പേർക്ക്​ കൂടി അവസരം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം ഹജ്ജിന് അപേക്ഷിച്ചവരിൽ 100 പേർക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 451 മുതൽ 551ാം നമ്പർ വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവർ അസീസിയ കാറ്റഗറിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവർ ജൂലൈ 27നകം പണമടച്ച് ബാങ്ക് പേ- ഇൻ- സ്ലിപ്പി​െൻറ ഹജ്ജ് കമ്മറ്റിയുടെ കോപ്പിയും മെഡിക്കല്‍ സർട്ടിഫിക്കറ്റുമടക്കം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയ 1108 സീറ്റില്‍ നറുെക്കടുപ്പ് നടത്തിയപ്പോഴാണ് കേരളത്തിൽ 100 പേര്‍ക്ക് കൂടി അവസരം കൈവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.