ഇൻഡിഗോ വിമാനം വൈകി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ചയും വിമാനം വൈകി. മസ്കത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് വൈകിയത്. വെള്ളിയാഴ്ച പുലർച്ച 4.15ന് കോഴിക്കോട്ടെത്തി 5.45ന് ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. ഈ വിമാനം രാവിലെ 7.30നാണ് കരിപ്പൂരിലെത്തിയത്. 142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടർന്ന് 8.30ന് 130 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം വൈകിയതെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.