കാലിക്കറ്റിൽ ചരിത്ര വിഭാഗം വെബ്​സൈറ്റ്​ ഒരുങ്ങി

തേഞ്ഞിപ്പലം: വിദ്യാർഥികൾക്കും ഗവേഷകർക്കും സൗകര്യമൊരുക്കി കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തി​െൻറ വെബ്സൈറ്റ്. www.history.uoc.ac.in എന്ന വെബ്സൈറ്റ് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചരിത്രവിഭാഗത്തി​െൻറ പ്രവർത്തനങ്ങളും വിദ്യാർഥികളെയും അധ്യാപകരെയും ഗവേഷകരെയും സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അരിസോണ യൂനിവേഴ്സിറ്റിയിലെ ഡോ. കലേബ് സിമ്മൺസി​െൻറ പ്രഭാഷണ പരമ്പരയോടനുബന്ധിച്ചാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചരിത്രവിഭാഗത്തിലെ പുതുക്കിയ സെമിനാർ ഹാളി​െൻറ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പ്രഫ. ടി.എം. വിജയൻ, വകുപ്പ് മേധാവി ഡോ. പി. ശിവദാസൻ, ഡോ. എ. മുഹമ്മദ് മാഹീൻ, ഡോ. എം.പി. മുജീബ്റഹ്മാൻ എന്നിവർ സംസാരിച്ചു. photo caption കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തി​െൻറ വെബ്സൈറ്റ് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.