സുരക്ഷ ഭിത്തിയില്ല; കറ്റട്ടിക്കുളം പരിസരത്ത് അപകട ഭീഷണി

വളാഞ്ചേരി: നഗരസഭയിലെ കാട്ടിപ്പരുത്തി 23ാം ഡിവിഷനിലെ കറ്റട്ടിക്കുളം ഭാഗം സുരക്ഷ ഭിത്തിയില്ലാത്തതിനാൽ വാഹനാപകട ഭീഷണി നേരിടുന്നു. മൂച്ചിക്കൽ മുതൽ കാട്ടിപ്പരുത്തി വരെയുള്ള ഭാഗങ്ങളിലെ വളവും റോഡി​െൻറ വീതി കുറവും അപകട സാധ്യത കൂട്ടുന്നു. റോഡിനോട് ചേർന്നുകിടക്കുന്ന കുളത്തി​െൻറ ഭാഗത്ത് ഭിത്തിയോ, സുരക്ഷ വേലിയോ ഇല്ലാത്തത് അപകടകരമാണ്. വയലിനോട് ചേർന്ന റോഡി​െൻറ ഭാഗങ്ങൾ ഭാരമുള്ള വാഹനങ്ങൾ പോകുമ്പോൾ താഴുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. സ്കൂൾ ബസുകൾ ഉൾെപ്പടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. കഴിഞ്ഞ ദിവസം വൈക്കത്തൂർ എ.യു.പി സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കുളത്തിനോട് ചേർന്നുകിടക്കുന്ന പാലവും തകർച്ചയുടെ വക്കിലാണ്. സിമൻറ് പാളികൾ പലഭാഗത്തും അടർന്ന് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ്. CAPTION Tir w4 സുരക്ഷ ഭിത്തിയില്ലാത്ത കറ്റട്ടിക്കുളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.