കുടിവെള്ള സ്രോതസ്സിനരികെ കോഴിമാലിന്യം തള്ളി

കാളികാവ്: പഞ്ചായത്തിൽ മാലിന്യ ശുചീകരണ യത്‌നം നടക്കുന്നതിനിടെ പരസ്യമായി കോഴിമാലിന്യം തള്ളി വെല്ലുവിളി. മധുമല കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനടുത്ത് പുഴയുടെ തീരത്താണ് മാലിന്യം തള്ളിയത്. ചാക്കിൽ കെട്ടിയ നിലയിൽ മൂന്നിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി മാലിന്യം തള്ളിയത്. തൊട്ടടുത്ത വീട്ടുകാർക്കും ഇത് കടുത്ത ശല്യമായി. മഴ പെയ്താൽ മാലിന്യം പുഴയിലേക്കിറങ്ങും. പഞ്ചായത്തിലെ വിവിധ കടകളിൽനിന്ന് ശേഖരിച്ച മാലിന്യമാണ് തള്ളിയതെന്ന് കരുതുന്നു. നേരത്തേ തടയണ മലിനമാക്കുന്നതിനെതിരെ നാട്ടുകാർ ജാഗ്രത സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചിരുന്നു. ഒരാഴ്ചയായി കാളികാവ് പഞ്ചായത്തിൽ നാടൊന്നടങ്കം ചേർന്ന് മാലിന്യ നിർമാർജന പ്രവർത്തനം നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകൾക്കും മാലിന്യ നിക്ഷേപത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികളെ ഉടൻ കണ്ടെത്തന്നെമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Photo: പരിയങ്ങാട് പുഴയുടെ തീരത്ത് കോഴിമാലിന്യം തള്ളിയ നിലയിൽ ട്രോമാകെയർ യൂനിറ്റിന് മരംമുറി യന്ത്രം നൽകി വണ്ടൂർ: ട്രോമാകെയർ വണ്ടൂർ പൊലീസ് സ്റ്റേഷൻ യൂനിറ്റിന് വിദേശ മലയാളിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടാകുമ്പോൾ മുറിച്ച്മാറ്റാൻ ഉപയോഗിക്കുന്ന ചെയിൻ സ്വാ ആണ് പേര് വെളിപ്പെടുത്താത്ത പ്രവാസി സമ്മാനിച്ചത്. പൊലീസ് സർക്കിൾ ഓഫിസിൽ നടന്ന ചടങ്ങിൽ സി.ഐ എ.ജെ. ജോൺസൺ ട്രോമാകെയർ യൂനിറ്റിന് കൈമാറി ഉദ്ഘാടനം ചെയ്തു. കാറ്റടിച്ച് മരങ്ങൾ വീണ് റോഡിൽ ഗതാഗത തടസ്സമുണ്ടാകുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സേവന പ്രവർത്തനങ്ങളുമായി ഓടിയെത്തുന്നവരാണ് ട്രോമാകെയർ വളൻറിയർമാർ. പലപ്പോഴും ഇവർക്കാവശ്യമായ ഉപകരണങ്ങളുടെ കുറവ് പരിമിതി സൃഷ്ടിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉപയോഗിക്കാൻ ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന വാളാണ് പ്രവാസി നൽകിയിട്ടുള്ളത്. എ.എസ്.ഐ കെ. ബഷീർ, യൂനിറ്റ് ലീഡർമാരായ കെ. അഷ്‌റഫ്, ഹസൈൻ എം. കോയ, കെ.പി. നൗഷാദലി, കെ.ടി. ഫിറോസ്ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.