കോടതി ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

മലപ്പുറം: സിവിൽ കോടതിയിൽ 313 പുതിയ തസ്തികകളും ക്രിമിനൽ കോടതിയിൽ 147 പുതിയ തസ്തികളും അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻ.ജി.ഒ യൂനിയ​െൻറയും കെ.ജി.ഒയുടേയും ആഭിമുഖ്യത്തിൽ കോടതികൾക്ക് മുന്നിൽ ജീവനക്കാർ പ്രകടനം നടത്തി. മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായിരുന്നു പ്രകടനം. me ആരോഗ്യ ബോധവത്കരണ ക്യാമ്പ് പൂക്കോട്ടൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്താണിക്കൽ-വെള്ളൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഏകദിന ആരോഗ്യ ക്യാമ്പും ജനറൽ ബോഡി യോഗവും നടന്നു. ജില്ല സെക്രട്ടറി നിവിൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ടി.വി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹാറൂൺ സകരിയ്യ, വാളൻ സമീർ, മജീദ് എന്നിവർ സംസാരിച്ചു. പൂക്കോട്ടൂർ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ആരോഗ്യ ബോധവത്കരണ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ പഴയകാല വ്യാപാരികളെ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതവും ട്രഷറർ സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.