കശ്​മീർ: മൂന്നാം കക്ഷിയെ സമീപിക്കണമെന്ന്​ ഫറൂഖ്​ അബ്​ദുല്ല

ന്യൂഡൽഹി: കശ്മീർ പ്രശ്നപരിഹാരത്തിന് അമേരിക്കയെയോ ചൈനയെയോ മൂന്നാം കക്ഷിയാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ഇന്ത്യക്ക് ഏറെ സുഹൃത്തുക്കളുണ്ട്. അവരെ ആരെയെങ്കിലും മധ്യസ്ഥരാക്കാം. താൻ ഇടപെടാമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചൈനയുമായി യുദ്ധത്തിന് പോകാതെ ചർച്ചക്ക് തയാറായാൽ അവർ പാകിസ്താനുമായി ഇക്കാര്യം സംസാരിക്കും. സുഹൃത്തുക്കൾ മാറും എന്നാൽ, അയൽക്കാരെ മാറ്റാനാവില്ലെന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രസ്താവനയും അദ്ദേഹം ഉദ്ധരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.