സുനന്ദ പുഷ്​കറെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറി തുറന്നുകൊടുക്കാൻ ഉത്തരവ്​

ന്യൂഡൽഹി: 2014ൽ കോൺഗ്രസ് നേതാവ് ശശി തരൂരി​െൻറ പത്നി സുനന്ദ പുഷ്കർ മരിച്ച നിലയിൽ കണ്ടെത്തിയ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി തുറന്നുകൊടുക്കാൻ ഉത്തരവ്. ഒരു രാത്രിക്ക് ശരാശരി 55,000–61,000 രൂപ വിലയുള്ള സ്യൂട്ടിൽ 2014 ജനുവരി 17നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുവർഷത്തിലേറെയായി അടഞ്ഞുകിടക്കുക വഴി തങ്ങൾക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടൽ കോടതിയിൽ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.