പാലക്കയം വില്ലേജിെൻറ പരിധി പുനർനിർണയിച്ചു

കല്ലടിക്കോട്: മണ്ണാർക്കാട് താലൂക്കിലെ പാലക്കയം വില്ലേജി​െൻറ പ്രവർത്തന പരിധി പുനർ നിർണയിച്ച് സർക്കാർ ഉത്തരവായി. നിലവിൽ അഗളി, കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കള്ളമല വില്ലേജിനെ വിഭജിക്കണമെന്ന് ജനകീയ ആവശ്യം ഇതോടെ നടപ്പാവും. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ചീനിക്കപ്പാറ, വട്ടപ്പാറ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പൂഞ്ചോല, ഓടക്കുന്ന് പ്രദേശങ്ങൾ പുതിയ വിജ്ഞാപന പ്രകാരം പാലക്കയം വില്ലേജി​െൻറ ഭാഗമാവും. മുമ്പ് വട്ടപ്പാറ, ഓടമല നിവാസികൾക്ക് കള്ളമല വില്ലേജ് ഓഫിസിലെത്താൻ 40 മുതൽ 50 കിലോ മീറ്റർ ദൂരം വരെ യാത്ര ചെയ്യേണ്ടിയിരുന്നു. ഈ പ്രശ്നമുന്നയിച്ച് പ്രദേശവാസികളും സന്നദ്ധ സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. വിഷയസംബന്ധമായി കർഷക സമിതി ചെയർമാൻ കെ.ടി. തോമസ്, കൺവീനർ പി. മണികണ്ഠൻ എന്നിവർ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും നിവേദനം നൽകിയിരുന്നു. കെ.വി. വിജയദാസ് എം.എൽ.എയും പ്രശ്നത്തിലിടപെട്ടു. പാലക്കയം വില്ലേജി​െൻറ പ്രവർത്തന പരിധി പുനർ നിർണയിച്ചതിന് റവന്യൂ മന്ത്രി, എം.എൽ.എ എന്നിവരെ കാഞ്ഞിരപ്പുഴ കർഷക സമിതി അഭിനന്ദിച്ചു. യോഗത്തിൽ അഡ്വ. കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. പി. മണികണ്ഠൻ, കെ.വി. മാണി, വികാസ് ജോസ്, സണ്ണി ജോസഫ്, സുരേഷ് ആേൻറാ, വിൻസ​െൻറ്, ജോമി മാളിയേക്കൽ, എം.എം. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.