ചെമ്പിക്കൽ ചീർപ്പിന് സമീപത്ത് റോഡ് താഴ്ന്നു

കുറ്റിപ്പുറം: ചെമ്പിക്കൽ ചീർപ്പിന് സമീപത്ത് റോഡ് വീണ്ടും താഴ്ന്ന നിലയിൽ. കഴിഞ്ഞ വർഷം റോഡിൽ ഗർത്തം രൂപപ്പെട്ടതിന് സമീപത്താണ് റോഡ് താഴ്ന്നത്. കഴിഞ്ഞ വർഷം കോൺക്രീറ്റ് ചെയ്തത് ഏത് സമയത്തും പൊട്ടാനുള്ള സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ ഇത് വഴിയുള്ള യാത്ര അപകടകരമാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ വാഹനങ്ങൾ താഴ്ചയിലേക്ക് ഇറങ്ങാനുള്ള സാധ്യതയേറെയാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാലപ്പഴക്കത്താൽ ചീർപ്പ് ഏത് നിമിഷവും തകർന്ന് വീഴാറായ അവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.