കാറ്റിലും മഴയിലും വ്യാപക നാശം

ഒറ്റപ്പാലം: ശക്തമായ കാറ്റിലും മഴയിലും താലൂക്കിലെ വിവിധഭാഗങ്ങളിൽ നാശനഷ്ടം. ഒരുവീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. കൂനത്തറ പേനാട് പരിയാണിയുടെ വീടാണ് പൂർണമായും തകർന്നത്. വാണിയംകുളം കുണ്ടുകാട് തങ്കവേലു, ലക്കിടി െറയിൽവേ ഗേറ്റ് കിഴക്കേക്കര മുഹമ്മദ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. മരങ്ങൾ കടപുഴകി വീണ് നിരവധി വൈദ്യുതിത്തൂണുകൾ നിലംപൊത്തി. ഇതുമൂലം വൈദ്യുതി ബന്ധവും തകരാറിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.