കാഞ്ഞിക്കുളത്ത് ദേശീയപാതയിൽ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

കല്ലടിക്കോട്: കാഞ്ഞിക്കുളത്ത് കാറ്റിലും മഴയിലും ദേശീയപാതയിൽ മരം വീണു. അരമണിക്കൂർ വാഹന ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളം ചെക്ക്പോസ്റ്റിനും എ.എൽ.പി സ്കൂൾ സ്റ്റോപ്പിനുമിടയിലുള്ള പാതയോരത്തെ മരമാണ് വീണത്. വ്യാഴാഴ്ച വൈകീട്ട് 4.45ഒാടെയാണ് സംഭവം. പാലക്കാട് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി. സ്ഥലത്തെത്തിയ കോങ്ങാട് പൊലീസും ഹൈവേ പൊലീസും വാഹന ഗതാഗതം നിയന്ത്രിച്ചു. സംഭവസമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വൈകീട്ട് 6.30ഒാടെ വാഹന ഗതാഗതം പഴയപടി പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.