ഭരണഭാഷ പുരസ്​കാരം: അപേക്ഷ നീട്ടി

പാലക്കാട്: സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭരണഭാഷ പുരസ്കാരങ്ങൾക്ക് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. സംസ്ഥാനതല പുരസ്കാരത്തിനുള്ള അപേക്ഷകൾ അതത് ഓഫിസ് മേധാവി മുഖാന്തരം ഔദ്യോഗിക ഭാഷാവകുപ്പിന് ലഭ്യമാക്കണം. ജില്ലതല പുരസ്കാരത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്നിനകം ജില്ല കലക്ടർക്ക് സമർപ്പിക്കണം. ബാങ്ക് ദേശസാത്കരണ ദിനം ആചരിച്ചു പാലക്കാട്: ജനകീയ ബാങ്കിങ് സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി ബാങ്ക് ദേശസാത്കരണ ദിനം ആചരിച്ചു. ദിനാചരണ പരിപാടികൾ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി അഡ്വ. എം.എസ്. സ്കറിയ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയീസ് കൾച്ചറൽ ആൻഡ് എജുക്കേഷനൽ സൊസൈറ്റി സെക്രട്ടറി എൻ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാങ്കേഴ്സ് അക്കാദമി ഹാളിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. ശ്രീകുമാർ മത്സരത്തിന് നേതൃത്വം നൽകി. ബി.ഇ.എഫ്.ഐ സജി വർഗീസ്, പി.കെ. ഗംഗാധരൻ, അഡ്വ. എം.എസ്. സ്കറിയ എന്നിവർ സമ്മാനദാനം നിർവഹിച്ചു. എ. ശ്രീനിവാസൻ സ്വാഗതവും ജോയൻറ് സെക്രട്ടറി പി.വി. ജയദേവ് നന്ദിയും പറഞ്ഞു. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ പാലക്കാട്: യുവാവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേരെ ടൗൺ നോർത്ത് സി.ഐ ആർ. ശിവശങ്കര‍​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തോണിപ്പാളയം, അമ്പികാപുരം സ്വദേശികളായ കാളിദാസൻ (31), വിജയൻ (22), മനോജ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടുപ്രതിയായ അംബികാപുരം സ്വദേശി സഞ്ജയിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അംബികാപുരം സ്വദേശി അരുണിനാണ് (24) കുത്തേറ്റത്. ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്, തോണിപ്പാളയം, മാരിയമ്മൻ കോവിലിനു മുൻവശത്തുവെച്ച് അരുണി‍​െൻറ സുഹൃത്ത് സജിയെയും പിതാവ് സോമുവിനെയും കാളിദാസനും കൂട്ടരും മർദിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് അരുണി‍​െൻറ നെഞ്ചിൽ കുത്തേറ്റത്. സംഭവശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. വ്യാഴാഴ്ച പ്രതികൾ പാലക്കാട്ടെത്തിയ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സി.ഐയും സംഘവും ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. സി.ഐ ആർ. ശിവശങ്കരൻ, എസ്.ഐ ആർ. രഞ്ജിത്, എ.എസ്.ഐ ജി. ഷേണു, സി.പി.ഒ ഷിബു, ഡ്രൈവർ സുദേവൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. വ്യാജ സീഡി വിൽപന; ഒരാൾ അറസ്റ്റിൽ പാലക്കാട്: പുതിയ മലയാളം, തമിഴ്, ഹിന്ദി സിനിമകൾ ഇൻറർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് സീഡി, പെൻഡ്രൈവ്, മെമ്മറി കാർഡുകൾ എന്നിവയിലൂടെ കോപ്പി ചെയ്ത് വിൽപന നടത്തിയിരുന്നയാൾ അറസ്റ്റിൽ. പാലക്കാട്, മേട്ടുപ്പാളയം സ്ട്രീറ്റിൽ എം.എസ് ടവറിൽ പ്രവർത്തിച്ചുവരുന്ന സെൽപാർക്ക് കടയുടമ ഷാജഹാനെയാണ് (36) ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്തും ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. മലയാളം സിനിമകളായ ഗ്രേറ്റ് ഫാദർ, ടേക് ഓഫ്, ജോർജേട്ടൻസ് പൂരം, സഖാവ്, ജേക്കബി‍​െൻറ സ്വർഗരാജ്യം, തമിഴ് സിനിമകളായ ബാഹുബലി 2, സങ്കിലി പുങ്കിലി കതകത്തൊറ, വനമകൻ, ഹിന്ദി സിനിമകളായ ദംഗൽ, ഡ്യൂപ്ലിക്കേറ്റ് എന്നീ സിനിമകളുടെ സീഡികളാണ് കസ്റ്റഡിയിലെടുത്തത്. സിനിമകൾ കോപ്പി ചെയ്യാനുപയോഗിച്ച കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വ്യാജ സീഡിക്ക് 50 രൂപയും ഫോണിൽ കയറ്റിക്കൊടുക്കാൻ 30 രൂപയുമാണ് ചാർജ്. പ്രതിക്കെതിരെ കോപ്പിറൈറ്റ് ആക്ട് പ്രകാരം കേസെടുത്തു. ജൂനിയർ എസ്.ഐ പ്രദീപ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രജീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.