കടന്നമണ്ണയിൽ മരം വീണ് വീടുകൾ തകർന്നു

മങ്കട: കടന്നമണ്ണയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റിൽ മരം കടപുഴകി വീണ് വീടുകൾ തകർന്നു. കടന്നമണ്ണ വലിയപറമ്പിൽ വേലുകുട്ടി, കരിമ്പനകുണ്ടിൽ നാരായണൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ബുധനാഴ്ച വൈകീട്ടാണ് വേലു കുട്ടിയുടെ വീടിന് മുകളിലേക്ക് കൂറ്റൻ മരം വീണത്. വീട് പൂർണമായും തകർന്നു. വ്യാഴാഴ്ച ഉച്ചക്കാണ് നാരായണ​െൻറ വീടിന് മുകളിൽ മരം വീണത്. വില്ലേജ് ഓഫിസർ, വാർഡ് അംഗം കുട്ടാനു എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. ചിത്രം: Mankada.Tree1 മരം വീണ് തകർന്ന വേലു കുട്ടിയുടെ വീട് 2; Mankada.Tree2 നാരായണ​െൻറ വീടിന് മുകളിൽ മരം വീണ നിലയിൽ Mankada.Tree-1 Mankada.Tree-2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.