അഴുക്കുചാലില്ല; മഴപെയ്താൽ കരിങ്കല്ലത്താണി അങ്ങാടി വെള്ളത്തിൽ

കരിങ്കല്ലത്താണി: അഴുക്കുചാലില്ലാത്തതിനാൽ മഴ പെയ്താൽ കരിങ്കല്ലത്താണി അങ്ങാടി വെള്ളത്തിൽ. ആലിപ്പറമ്പ്, അരക്കുപറമ്പ് റോഡുകളിൽനിന്നുള്ള വെള്ളം ഒലിച്ച് അങ്ങാടിയിൽ പരക്കുന്ന അവസ്ഥയിലാണ്. പെേട്രാൽ പമ്പിന് സമീപത്തുള്ള വളവിൽ വെള്ളം കെട്ടിനിൽക്കുന്നതും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. അഴുക്ക് ചാലില്ലാത്തതിനാൽ വ്യാപാരികളും ദുരിതത്തിലാണ്. പഞ്ചായത്തിന് അടുത്തുള്ള അങ്ങാടിയായിട്ടും അഴുക്കു വെള്ളം ഒഴുക്കുന്നതിന് സൗകര്യമില്ലാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ശരീരത്തിലേക്ക് വെള്ളം തെറിക്കുന്നതും ദുരിതമാവുന്നു. 1. അഴുക്കു ചാലില്ലാത്തിതിനാൽ കരിങ്കല്ലത്താണിയിൽ റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.