മാനത്തുമംഗലം ബൈപാസിൽ പ്ലാസ്​റ്റിക്ക്​ മാലിന്യം നിറയുന്നു

പെരിന്തൽമണ്ണ: നഗരസഭയുടെ വിവിധ പദ്ധതികൾക്കിടയിലും മാനത്തുമംഗലം ബൈപാസിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് കുറവില്ല. നഗരത്തിലെ പ്രധാന ഗതാഗത പാതയായ ഇവിടെ ഇരുവശത്തും മാലിന്യം നിറഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും മറ്റു വസ്തുക്കളും അടിഞ്ഞ് കൂടുകയും ചെയ്യുന്നുണ്ട്. പൊതു സ്ഥലങ്ങളിലെ പ്ലാസ്റ്റിക്ക് വസ്തുക്കൾ നീക്കാൻ ദിവസങ്ങൾക്ക് മുമ്പ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി തടയാൻ നഗരസഭക്ക് കഴിയുന്നില്ല. പടം...pmna mc6 മാനത്തുമംഗലം ബൈപാസിന് ഇരുവശത്തും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.