പ്ലാസ്​റ്റിക് ഉൽപന്ന നിർമാണം: സൗജന്യ പരിശീലനം

മലപ്പുറം: വ്യവസായ വകുപ്പി​െൻറ മഞ്ചേരി കോമൺ ഫെസിലിറ്റി സർവിസ് സ​െൻററർ പ്ലാസ്റ്റിക് ഉൽപന്ന നിർമാണത്തിനുള്ള മൂന്ന് മാസത്തെ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്. പ്രായം 18നും 35നും ഇടയിൽ. പ്രതിമാസം 750 മുതൽ 1500 രൂപവരെ സ്റ്റൈപൻഡ് ലഭിക്കും. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകൾക്ക് ജൂലൈ 25നകം അപേക്ഷിക്കാം. ഫോൺ: 9744267618, 9633038568, 9747577682. ഓർഫനേജ് മാനേജർമാരുടെ അവലോകന യോഗം മലപ്പുറം: ജില്ലയിലെ ഓർഫനേജ് കൺേട്രാൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷേമ സ്ഥാപനങ്ങളിലെ മാനേജർമാരുടെ അവലോകന യോഗം ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്നു. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വികസന സ്ഥിരംസമിതി ചെയർമാൻ ഉമ്മർ അറക്കൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഹാജറുമ്മ, എം.സി. മുഹമ്മദ് ഹാജി, ഓർഫനേജ് കൺേട്രാൾ ബോർഡ് െപ്രാബേഷൻ ഓഫിസർ ജയകുമാർ കെ. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. ജില്ലയിലെ 136 സ്ഥാപനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.